കുറിക്കില്ല ഞാനിനി നിനക്കായ് ഒരു കവിതയും,
കുത്തിക്കുറിക്കില്ല ഞാനെന്‍ മനസ്സിന്‍ കിനാക്കളും,
ഓര്‍ക്കില്ല ഞാനിനി നിന്നെ കുറിക്കുന്നോ
രോര്‍മ്മകള്‍ പൂക്കുന്ന ജീവിത പച്ചയും.
മണ്ണിന്‍ വിരഹ ഗീതം ശ്രവിക്കവേ,
ഊറി പെരുമാഴചാര്‍ത്താല്‍ പുതപ്പിക്കും,
വിണ്ണിന്‍ കിനാക്കളെ
കണ്പാര്‍ത്തിരിക്കവേ ,
ഉള്ളറകളിലൊന്നിൽ സ്ഥാനം പിടിപ്പാന്‍
ഓടിക്കിതച്ചു നീ വന്നുവെന്നാകില്‍
തഴയില്ല, നിന്നെയെന്‍ ഹൃദയത്തിലൊളിപ്പിച്ചു
കരയാതെ, മിഴികളെ പൂട്ടുമീ ഞാന്‍ .
ആകില്ലിനിയെനിക്കൊരു വരിയുമെഴുതുവാന്‍
ആകില്ലിനിയെന്റെ ഹൃദയം തുറക്കുവാന്‍,
ഒന്നുമാത്രം നിനക്കായ് കുറിക്കട്ടെ
"ചതിവിന്റെ ചെയ്തികൾ
ചങ്കിൽ തറക്കുമ്പോൾ
പശ്ചാത്തപിച്ചു നീ
പ്രണയം സ്മരിക്കുക"
എങ്കിലും മനസിൽ മായാതെ നിൽക്കും നിന്നോർമ്മകൾ
ReplyDelete