പ്രിയപ്പെട്ട രാത്രീ
നിന്നെ നിനച്ചിട്ട്
മിടിക്കുന്ന നെഞ്ചം
കുളിർക്കുന്നു വീണ്ടും
നിലാവ് ചുറ്റി നീ,
മഞ്ഞിൻ തളയിട്ട്
പൂമണം വീശിപ്പരക്കെ,
മുല്ലമൊട്ടൊന്നൊളിഞ്ഞുനോക്കി,
നിന്റെ ചന്തം കണ്ട് കൊതിച്ചോ?
നിന്നെ നിനച്ചിട്ട്
മിടിക്കുന്ന നെഞ്ചം
കുളിർക്കുന്നു വീണ്ടും
നിലാവ് ചുറ്റി നീ,
മഞ്ഞിൻ തളയിട്ട്
പൂമണം വീശിപ്പരക്കെ,
മുല്ലമൊട്ടൊന്നൊളിഞ്ഞുനോക്കി,
നിന്റെ ചന്തം കണ്ട് കൊതിച്ചോ?
തംബുരു മീട്ടാൻ
മറന്നുപോയ് തെന്നലും,
താളം മറന്നുപോയ് പാരും,
പ്രേമഗീതങ്ങളോതി തളർന്നൊരാ
താരങ്ങൾ കൺചിമ്മി നിന്നോ?
പുഷ്യരാഗങ്ങളാൽ നിന്നെ പുതപ്പിച്
പുഞ്ചിരി തൂകിയോ വാനം?
പുലർക്കാലമിങ്ങെത്തി
മാടി വിളിച്ചാലും
ഉണരുവതെങ്ങിനിനിയും?
പ്രിയപ്പെട്ട രാത്രീ
പുറപ്പെട്ടു പോകാതെ
പൂവിനുള്ളിലിരിക്കൂ
പ്രിയ തോഴി കാത്തിരിപ്പൂ
മറന്നുപോയ് തെന്നലും,
താളം മറന്നുപോയ് പാരും,
പ്രേമഗീതങ്ങളോതി തളർന്നൊരാ
താരങ്ങൾ കൺചിമ്മി നിന്നോ?
പുഷ്യരാഗങ്ങളാൽ നിന്നെ പുതപ്പിച്
പുഞ്ചിരി തൂകിയോ വാനം?
പുലർക്കാലമിങ്ങെത്തി
മാടി വിളിച്ചാലും
ഉണരുവതെങ്ങിനിനിയും?
പ്രിയപ്പെട്ട രാത്രീ
പുറപ്പെട്ടു പോകാതെ
പൂവിനുള്ളിലിരിക്കൂ
പ്രിയ തോഴി കാത്തിരിപ്പൂ