24/11/2017

... രചന ...

വികലമെന്തോ വരച്ചിട്ടു ,
കടുത്ത സ്വപ്നം നിറമിട്ടു ,
തുടച്ചുമാറ്റാതെ പടർന്നതെല്ലാം ,
നിറച്ച കൗതുകം വിരിച്ചുനിന്നു.
കുറച്ചു മാറി,
ഇരുത്തി നോക്കി,
തെളിച്ചമൊട്ടും കുറഞ്ഞതില്ല.
വരപ്പു തെറ്റോ
നിനപ്പു തെറ്റോ
ഒരുത്തരോടും തിരഞ്ഞതില്ല .
കുറിക്കുകൊണ്ടാൽ,
തരിച്ചുനിൽക്കും,
തുടുത്തജീവൻ ,
മറച്ചിടാമോ?
എടുത്തു തൂക്കി ,
പുറത്തു ചുവരിൽ .
വിരുന്നുകാരായി,
വരുന്ന തോഴർ,
നിനപ്പതെന്തോ,
പറഞ്ഞിടട്ടെ ...
കയർക്കുകില്ല,
എതിർക്കുകില്ല ,
മനസ്സുചൊല്ലും
തരത്തിലാരും
ഞാൻ വരച്ചചിത്രം
രചിച്ചിടട്ടെ.

No comments:

Post a Comment