04/01/2011

ചെപ്പ്










കണ്ണുനീരുപ്പു കലര്‍ന്നൊരു മണ്ണെന്‍റെ 
നെഞ്ചോടു ചേര്‍ത്ത് ഞാന്‍ നില്‍ക്കെ,
പൊയ്പോയ മധുമാസ നാളുകള്‍ പിന്നെയും
ഹൃദയത്തില്‍ ചേക്കേറിടുന്നു...  

സ്വപ്‌നങ്ങള്‍ തന്‍ ആവനാഴിയില്‍
എന്തിനോ കണ്‍ പാര്‍ത്തിരിക്കെ,
ഇരുട്ടിന്‍ അഗാധഗര്‍ത്തതിലെക്കൂളിയിട്ടെന്‍
കിനാവുകള്‍ മറയുന്നു...

കയ്പുനീരാല്‍ മധുരം കുറിച്ചിട്ട
നെല്ലിതന്‍ ചോട്ടിലൂടിന്നും,
ആഴ്ന്നിറങ്ങീടുന്നു വിണ്ണിന്‍റെ
ദുഖാര്‍ത്തമാം മിഴിപ്പൂക്കള്‍...

ഞാനാം ബാല്യമോടിക്കളിച്ചോരീ 
മുറ്റത്തെ നാട്ടുമാഞ്ചോട്ടില്‍, 
ഇന്നവശേഷിക്കുന്നതിത്രമാത്രം
അതിന്‍ കുറ്റിയും ചെറുചിതല്‍ പുറ്റും...

കളിമണ്ണുതെച്ചോരീ ജീവിതച്ചുമരുകള്‍
എന്തിനോ കണ്‍പാര്‍ത്തിരിക്കെ, 
കടപുഴകാനൊരുങ്ങുന്നു  മുന്നിലായ്
തണലേകിയോരു വടവൃക്ഷം...



1 comment:

  1. നെഞ്ജോടുഅല്ല- നെഞ്ചോടു
    ചെക്കേരിടുന്നു അല്ല- ചേക്കേറിടുന്നു
    ചെരുചിതൽ അല്ല-ചെറുചിതൽ
    ഇന്നവശേഴിക്കുന്നതിത്രമാത്രം അല്ല-ഇന്നവശേഷിക്കുന്നതിത്രമാത്രം
    ആഴ്ന്നിരന്ഗീടുന്നൂ അല്ല-ആഴ്ന്നിറങ്ങീടുന്നു
    ചില ചില്ലുകളും ചില്ലുകൾ ആയില്ല.
    ഇത്ര തിരക്കെന്താ അക്ഷരങ്ങൾ ഒക്കെ ശരിയാക്കിയിട്ട് പബ്ലിഷ് ആക്കിയാൽ പോരേ?

    കവിത നന്നായിരിക്കുന്നു; ആശംസകൾ!

    കമന്റിടുമ്പോഴത്തെ ഈ വേർഡ് വെരിഫിക്കേഷൻ നമുക്കു തീരെ പിടിച്ചില്ലാട്ടോ! പാതിരാത്രി സ്വസ്ഥമായി ഒരു കമന്റിടാൻ പറ്റൂലെന്നു വച്ചാൽ!

    ആശംസകൾ ഒരിക്കൽകൂടി!

    ReplyDelete