08/01/2011

തോന്നി








ഇന്നലെ പാടിയ പാട്ടില്‍
പഴമയുടെ
കാറ്റൊന്നടിച്ചതായ് തോന്നി.

കൊടുങ്കാറ്റൊന്നടിക്കുവാന്‍  വേണ്ടി
പുതുമയുടെ
മാറ്റം വരുത്തുവാന്‍ തോന്നി.

മാറ്റം വരുത്തിയപ്പോഴോ 
തനിമയുടെ
മാറ്റൊന്നകന്നതായ് തോന്നി.

തോന്നലിന്‍ തുടര്‍ച്ചകള്‍ക്കുള്ളില്‍
തെളിമയായ്
തോന്നാതിരിക്കുവാന്‍ തോന്നി.

തോന്നാതിരിപ്പാന്‍ ശ്രമിക്കെ വീണ്ടും 
ഇന്നലയുടെ
പാട്ടൊന്നു പാടുവാന്‍ തോന്നി.

4 comments:

  1. നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍
    (കറുത്ത പ്രതലവും കുഞ്ഞു അക്ഷര കൂട്ടങ്ങളും വായനയെ അസ്വസ്ഥമാക്കുന്നു.)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഹും... എനിക്കും തോന്നി....
    നല്ല വരികള്‍...

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete