ഇന്നിവിടെ, വീട്ടില്‍,
ഇരുട്ടറകളിലൊന്നില്‍,
പിതൃക്കളിലാരോ മുരണ്ടു.
നാലുവരിയെഴുതുവാന്‍
ഓരിയിട്ടകലുന്നു
ഏകാകിയാം നായ.
അന്ത്യക്കുറിപ്പിലെ
വികലമാം ചിത്രങ്ങള്‍
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്.
അവയിലൊളിപ്പിച്ചത്
കാര്‍ന്നിട്ട തോല്‍വിയും
കറപുരണ്ട വിജയവും.
അടിവരയിട്ടവ
സ്വപ്നങ്ങളാണ്,
ജനിക്കും മുന്‍പേ മരിച്ചവര്‍.
കവറിലിട്ടടച്ചത്
കാമുകന് നേദിച്ച
ഹൃദയമാണ് ,
കാറ്റില്‍ പറന്ന
കരിയിലയുടെ
നീറമാണതിന്.
അകത്തളങ്ങളില്‍
ആടിയുലയുന്നതാര് ?
കോറിയിട്ട സങ്കല്‍പ്പത്തിലെ
കഥാ നായിക,
ഞാന്‍ എന്ന് പേര്‍,
വെറുമൊരു കടങ്കഥ.
ചേര്‍ത്തിട്ട കസേരയും
കുടുക്കിട്ട കയറും
കടങ്കഥ പദമോതും
അതിലെന്‍റെയുടല്‍
മുദ്ര കാട്ടും .
അതിനെ നിങ്ങള്‍ക്കിനി
എന്തും വിളിക്കാം
ശവമെന്നോ
ഭീരുവെന്നോ
അതോ ......
വികലമാം ചിത്രങ്ങള്‍
ReplyDeleteആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്.
അവയിലൊളിപ്പിച്ചത്
കാര്‍ന്നിട്ട തോല്‍വിയും
കറപുരണ്ട വിജയവും.
അടിവരയിട്ടവ
സ്വപ്നങ്ങളാണ്,
ജനിക്കും മുന്‍പേ മരിച്ചവര്‍......................
വരികള്‍ക്കിടയില്‍ എന്തോ ഒരു നൊമ്പരമുണ്ട്...കൊള്ളാം..
നീലാ, എന്‍റെ ബ്ലോഗില്‍ അഭിപ്രായമിട്ട ആളെ അന്വേഷിച്ചു വന്നപ്പോഴാണ് നീലയുടെ കവിതകള്‍ കണ്ടത്.... എല്ലാ കവിതകളും എനിക്കിഷ്ടപ്പെട്ടു. ആശംസകള്‍....
ReplyDelete